covid

മുഖാവരണം നിർബന്ധം

ന്യൂഡൽഹി: കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ രാജ്യത്തെ എല്ലായിടത്തും ഫാക്ടറികളും ഓഫീസുകളും ഭൂരിഭാഗം വാണിജ്യസ്ഥാപനങ്ങളും തുറന്ന് സാമ്പത്തിക പ്രവർത്തനം സജീവമാക്കാൻ ലക്ഷ്യമിടുന്നതാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദ്ദേശം. കടകളും വാണിജ്യസ്ഥാപനങ്ങളും തുറക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാം.

@സാമൂഹിക അകലം ഉറപ്പാക്കാൻ മാർക്കറ്റുകളും കടകളും ഒരേ

സമയത്ത് തുറക്കരുത്. അക്കാര്യം പ്രാദേശിക ഭരണകൂടം ഉറപ്പാക്കണം.

@കടകളിൽ ഒരേ സമയം അഞ്ച് പേരിൽകൂടുതൽ പാടില്ല.

@ഉപഭോക്താക്കൾ തമ്മിൽ ആറടി ദൂരം കടയുടമ ഉറപ്പാക്കണം.

@മുഖാവരണം ധരിക്കൽ ഉൾപ്പെടെ പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം

@വിവാഹം, മരണം ചടങ്ങുകളിൽ നിയന്ത്രണങ്ങൾ തുടരും