maharashtra

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ മഹാരാഷ്ട്ര കേരളത്തെ മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി. നാഗ്പൂർ സ്വദേശി സുഭാഷ് സൻവാദാണ് മഹാരാഷ്ട്രയിൽ കൊവിഡിനെതിരെ 'കേരള മോഡൽ' നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ കേന്ദ്രത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും മാർഗനിർദേശങ്ങൾ അനുസരിച്ച് മാത്രം മുന്നോട്ട് പോയാൽ മതിയെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

'കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതിഗതികൾ വ്യത്യസ്ഥമാണ്. എയർപോർട്ടുകളിൽ പരിശോധനകൾ, വ്യപകമായ കൊവിഡ് പരിശോധന എന്നിങ്ങനെ സർക്കാരിനെക്കൊണ്ട് കഴിയും വിധം കൊവിഡിനെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമങ്ങൾ നടത്തുന്നുണ്ട്. അതുകൊണ്ടു അനാവശ്യമായ ഈ ഹർജി തള്ളണമെന്ന് ' മഹാരാഷ്ട്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.