ന്യൂഡൽഹി:നാലാം ഘട്ട ലോക്ക് ഡൗണിൽ സർക്കാർ ഓഫീസുകളും കടകളും തുറക്കാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ ഗ്രീൻ, ഓറഞ്ച് സോണുകളിലെ സ്ഥാപനങ്ങളാകും തുറക്കുന്നതെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഉത്പൽകുമാർ സിംഗ് അറിയിച്ചു. മാളുകൾ ഒഴിച്ചുള്ള കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെ പ്രവർത്തിക്കും.സർക്കാർ ഓഫീസുകളുടെ പ്രവർത്തനം രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെ നിജപ്പെടുത്തി.സിനിമാ തീയറ്ററും വിദ്യാഭ്യാസ സ്ഥാനങ്ങളും തത്കാലം തുറക്കില്ല.രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ കർഫ്യൂ തുടരും. ഇതുവരെ 93 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.