ന്യൂഡൽഹി:ലോക്ക് ഡൗണിന്റെയും കൊവിഡിന്റെയും മറവിൽ ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ കലാപമുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത് അപലപനീയമാണെന്ന് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം. വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായാണ് ചിദംബരം പറഞ്ഞത്.കസ്റ്റഡിയിൽ എടുക്കുമെന്ന് വിദ്യാർത്ഥികളുടെ മനസിൽ ഭയം വളർത്തുന്നതിനാണിത്. ഈ അവസ്ഥ ജനാധിപത്യവുമായി പൊരുത്തപ്പെടാത്തതാണെന്നും ചിദംബരം കുറ്റപ്പെടുത്തി.
ജാമിയ കോ ഓഡിനേഷൻ കമ്മിറ്റി അംഗവും ഡൽഹിയിലം എസ്.ഐ.ഒ നേതാവുമായ ആസിഫ് ഇഖ്ബാൽ തൻഹയെ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ഗവേഷക വിദ്യാർത്ഥി സഫൂറ സർഗാറിനെയും പൂർവ വിദ്യാർത്ഥി ശഫീഉർറഹ്മാനെയും അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി തിഹാർ ജയിലിൽ അടച്ചതിന് പിറകെയാണിത്.