covid

 24 മണിക്കൂറിനിടെ 4,970 പുതിയ കേസുകളും 134 മരണവും. ആകെ മരണം 3163.

ന്യൂഡൽഹി: രാജ്യത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണം വ്യാപകമായി ഉയരുന്നുവെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ ആകെ കേസുകൾ 35,000 കടന്നു. തമിഴ്നാട്ടിലും ഗുജറാത്തിലും 12,000 പിന്നിട്ടു. ഇന്നലെ മാത്രം തമിഴ്നാട്ടിൽ 601, ഗുജറാത്തിൽ 395, ഡൽഹിയിൽ 500 പുതിയ രോഗികൾ. തമിഴ്നാട്ടിൽ മൂന്നുപേർ കൂടി മരിച്ചു.

രാജസ്ഥാനിൽ 250 പുതിയ രോഗികൾ. മദ്ധ്യപ്രദേശിൽ 229, പശ്ചിമബംഗാൾ 136, ആന്ധ്രാപ്രദേശിൽ 57, ബീഹാറിൽ 72. ഒഡിഷയിൽ 102, ജമ്മു കാശ്‌മീരിൽ 28,ഹരിയാനയിൽ 36, ഉത്തർപ്രദേശിൽ 142, കർണാടകയിൽ 149 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബിൽ രോഗികളുടെ എണ്ണം 2000 കടന്നു.

രോഗമുക്തി നിരക്ക് 38.73 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 2,350 പേർക്ക് രോഗമുക്തി. ഇതുവരെ 39,174 പേർക്ക് രോഗം ഭേദമായി. ചികിത്സയിലുള്ളവരുടെ എണ്ണം 58,802 ആണ്.

2.9 ശതമാനം കൊവിഡ് രോഗികൾ ഐ.സി.യുവിലാണ്. ലക്ഷം പേരിൽ 0.2 ശതമാനമാണ് ഇന്ത്യയിലെ മരണനിരക്ക്. ആഗോള നിരക്ക് 4.1 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിന് മുകളിൽ പരിശോധന നടത്തി. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന പരിശോധനാ നിരക്കാണിത്. ആകെ 24 ലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ ഇതുവരെ നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 ഡൽഹിയിൽ നിന്നുള്ള പ്രത്യേക ട്രെയിനിൽ തമിഴ്നാട്ടിലെത്തിയ ഡൽഹി തമിഴ്നാട് ഹൗസ് ജീവനക്കാരന് കൊവിഡ്. ഇതോടെ തമിഴ്നാട് ഹൗസ് താത്കാലികമായി അടച്ചു.

 ഡൽഹിയിൽ ഒരു സി.ആർ.പി.എഫ് ജവാന് കൂടി കൊവിഡ്. ഇന്നലെ 28 പേർക്ക് രോഗം ഭേദമായി. സി.ആർ.പി.എഫിൽ ആകെ 295 രോഗികൾ
 ബി.എസ്.എഫിൽ മൂന്നുപേർക്ക് കൂടി കൊവിഡ്.
 ധാരാവിയിൽ 26 പുതിയ കേസുകൾ. ആകെ 1351.
 ഡൽഹിയിൽ നിന്ന് മണിപ്പൂരിൽ മടങ്ങിയെത്തിയ അമ്മയ്ക്കും മകൾക്കും കൊവിഡ്

 18 ദിവസം, 63000 കേസുകൾ

മേയ് ഒന്നിന് 37262 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തതെങ്കിൽ മേയ് 18 ആയപ്പോഴേക്കും ഒരു ലക്ഷം കടന്നു. 63,065 പേരാണ് ഈ കാലയളവിൽ പുതുതായി രോഗബാധിതരായത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മുപ്പതിനായിരത്തോളം പുതിയ കേസുകളാണ് രാജ്യത്തുണ്ടായത്.

മേയ് 11ന് 70,768 കേസുകളാണുണ്ടായതെങ്കിൽ മേയ് 18ന് ഇത് 1,00,327 ആയി. 29,559 പുതിയ രോഗികൾ.

കൊവിഡ് രോഗികളുടെ എണ്ണം

ജനുവരി 30- 1

മാർച്ച് 1-3
ഏപ്രിൽ 1-2,059
മേയ് 1-37,262
മേയ് 18-1,00,327