sonia-gandhi-

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയും അന്യസംസ്ഥാന തൊഴിലാളികളുടെ ദുരിതവും ചർച്ച ചെയ്യാൻ 22ന് വെള്ളിയാഴ്‌ച പ്രതിപക്ഷ കക്ഷിനേതാക്കൾ യോഗം ചേരും. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന യോഗം വീഡിയോ കോൺഫറൻസിലൂടെയാവും .

ലോക്ക് ഡൗൺ സമയത്ത് അന്യസംസ്ഥാന തൊഴിലാളികൾ നേരിടുന്ന ദുരിതം മുൻനിറുത്തി കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യം. കേന്ദ്രം പ്രഖ്യാപിച്ച ആശ്വാസ പാക്കേജ് അപര്യാപ്‌തമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് രോഗ വ്യാപനം കുതിച്ചുയർന്നതും യോഗം ചർച്ച ചെയ്തേക്കും. ശരത് പവാർ(എൻ.സി.പി), മമതാ ബാനർജി(തൃണമൂൽ കോൺഗ്രസ്), സീതാറാം യെച്ചൂരി(സി.പി.എം ), ഹേമന്ത് സോറൻ(ജെ.എം.എം ), എം.കെ. സ്‌റ്റാലിൻ(ഡി.എം.കെ), എൻ.കെ.പ്രേമചന്ദ്രൻ(ആർ.എസ്.പി) തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.