umpun-

ന്യൂഡൽഹി: ഇന്ന് വൈകുന്നേരത്തോടെ വീശുന്ന ഉംപുൻ ചുഴലിക്കാറ്റ് പശ്‌ചിമ ബംഗാൾ, ഒഡീഷാ തീരങ്ങളിൽ നാശനഷ്‌ടങ്ങൾ വിതയ്‌ക്കാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശത്ത് മണിക്കൂറിൽ 155 മുതൽ 165 വരെ കിലോമീറ്റർ വേഗതയിൽ കാറ്റുണ്ടാകും. കാറ്റിന്റെ വേഗത 185 കിലോമീറ്റർ വരെയാകാനും സാദ്ധ്യതയുണ്ട്. ഒപ്പം കനത്ത മഴയുമുണ്ടാകും.

കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ ദുരന്ത നിവാരണ സമിതി ചുഴലിക്കാറ്റ് നേരിടാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി.