ന്യൂഡൽഹി: ഈദ് ആഘോഷങ്ങൾ അടുത്തിരിക്കെ കാശ്‌മീരിൽ കൊവിഡ് കേസുകൾ ഉയർന്നതിൽ ആശങ്ക. കാശ്‌മീരിൽ കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 247 പുതിയ കേസുകളും അഞ്ചു മരണവുമാണ് റിപ്പോർട്ട് ചെയ്തത്. 20 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവരുമായി സമ്പർക്കം പുലർത്തിയ നിരവധി ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. 25 ഗർഭിണികൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജമ്മുകാശ്‌മീരിലാകെ 1289 പേർക്കാണ് ഇതുവരെ രോഗബാധയുണ്ടായത്. ഇതിൽ 1129 കേസുകളും കാശ്‌മീരിലാണ്.