ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് 15 സെക്കൻഡായി കുറച്ച വാട്‌സ് ആപ്പ് സ്റ്റാറ്റസ് വീഡിയോകളുടെ ദൈർഘ്യം വീണ്ടും 30 സെക്കൻഡായി വർദ്ധിപ്പിക്കുന്നു.
വാട്‌സ് ആപ്പിന്റെ 2.20.166 ബീറ്റാ അപ്‌ഡേറ്റിലാണ് സ്റ്റാറ്റസ് ദൈർഘ്യം 30 സെക്കൻഡാക്കിയിരിക്കുന്നത്. ബീറ്റാ ആപ്പ് അപ്‌ഡേറ്റ് ചെയ്താൽ സ്റ്റാറ്റസ് 30 സെക്കൻഡാക്കി മാറ്റാം. എന്നാൽ എല്ലാവരിലേക്കും ഇത് എത്തണമെങ്കിൽ അല്പനാൾ കൂടി കാത്തിരിക്കണം. ഇന്ത്യയിൽ മാത്രമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇന്റർനെറ്റ് ട്രാഫിക് കുറയ്ക്കുന്നതിനും വ്യാജ വാർത്തകളുടെ പ്രചാരണം കുറയ്ക്കുന്നതിനും വേണ്ടിയായിരുന്നു ഈ നീക്കം.