ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 1328 പൊലീസുകാർക്ക്. ഇതിൽ 1192 പേർ കോൺസ്റ്റബിൾമാരാണ്. 136 പേർ ഓഫീസർമാരാണ്. കൊവിഡ് ബാധിച്ച് 12 പൊലീസുകാർക്ക് ജീവൻ നഷ്ടമായി. ഇതിൽ എട്ടുപേരും മുംബയിലാണ്. മറ്റുള്ളവർ പൂനെ,സൊലാപുർ,നാസിക് റൂറൽ എന്നിവടങ്ങളിലാണ്.