zoom-app
ZOOM APP

ന്യൂഡൽഹി: വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷനായ 'സൂമിന്" സുരക്ഷാ വീഴ്ചയുണ്ടെന്നും സ്വകാര്യത ഹനിക്കപ്പെടുന്നുവെന്നും അതിനാൽ രാജ്യത്ത് ആപ്പ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഹർഷ് ചംഗാണ് ഹർജിക്കാരൻ.

സൂം ആപ്പ് സുരക്ഷിതമല്ലെന്നും ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും സർക്കാർ ഉദ്യോഗസ്ഥരോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ (വർക്ക് ഫ്രം ഹോം) മീറ്റിംഗിനും ആശയവിനിമയത്തിനുമായി ആശ്രയിക്കുന്ന പ്രധാന ആപ്ലിക്കേഷനുകളിൽ ഒന്നാണ് സൂം. ചൈനീസ് നിർമിതമായ ആപ്ലിക്കേഷന്റെ ആസ്ഥാനം അമേരിക്കയിലാണ്. ലോക്ക്ഡൗൺ കാലത്ത് ഏറ്റവും ജനകീയമായ സൂം ആപ്പ് ഗൂഗിൾ പ്ലേ സ്‌റ്റോറിലെ ചാർട്ടുകളിൽ ഒന്നാമതെത്തിയിരുന്നു