ന്യൂഡൽഹി :കൊവിഡ് പ്രതിസന്ധി നേരിടുന്നതിന് കേന്ദ്ര സർക്കാർ അവതരിപ്പിച്ച സ്വാശ്രയ ഇന്ത്യാ പാക്കേജിലെ വിവിധ പ്രഖ്യാപനങ്ങൾക്ക് ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി.
എട്ടു കോടി അന്യസംസ്ഥാന തൊഴിലാളികൾക്ക് ജൂൺ വരെ അഞ്ചു കിലോ വീതം അധിക റേഷൻ, ഡീലർമാരുടെ ലാഭം അടക്കം 3,109.52 കോടിയുടെ സബ്‌സിഡി
അർഹരായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും മുദ്ര വായ്പക്കാർക്കും മൂന്നു ലക്ഷം കോടിയുടെ അധിക ധനസഹായം .
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഭവന വായ്‌പാ കമ്പനികൾ എന്നിവയ്‌ക്ക് പ്രത്യേക വായ്‌പ
കൽക്കരി ഖനന മേഖലയിൽ സ്വകാര്യ മേഖലയ്‌ക്കൊപ്പം വരുമാനം പങ്കിടൽ.
അസംഘടിത മേഖലയ്ക്കായി 10,000 കോടിയുടെ മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസസ് (എഫ്.എം.ഇ) .
മത്സ്യ സമ്പത്ത് വർദ്ധന :
പദ്ധതിക്ക് അംഗീകാരം
രാജ്യത്തെ മത്സ്യമേഖലയിലെ അടിസ്ഥാന വികസനവും മത്സ്യസമ്പത്ത് വർദ്ധനയും ലക്ഷ്യമിട്ടുള്ള 'പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന'യ്ക്കും (പി.എം.എം.എസ്. വൈ) കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
9,407 കോടി കേന്ദ്ര വിഹിതം, 4,880 കോടി സംസ്ഥാന വിഹിതം, 5,763 കോടി ഗുണഭോക്തൃ വിഹിതം എന്നിവ ചേരുന്ന പദ്ധതി അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 90:10 , മറ്റു സംസ്ഥാനങ്ങളിൽ 60:40 എന്ന തോതിലായിരിക്കും കേന്ദ്ര-സംസ്ഥാന വിഹിതം.
പട്ടിക വിഭാഗങ്ങൾക്കും സ്‌ത്രീകൾക്കും മുൻഗണന ലഭിക്കും. 2024-25 ഓടെ 22 ദശലക്ഷം മെട്രിക് ടൺ മത്സ്യ ഉത്പാദനമാണ് ലക്ഷ്യം.