ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ മേയ് 25 മുതൽ ഭാഗികമായി പുനരാരംഭിക്കും. തുടക്കത്തിൽ കുറച്ചു സർവീസുകൾ മാത്രം. സാഹചര്യങ്ങൾ വിലയിരുത്തി കൂടുതൽ സർവീസുകളിൽ തീരുമാനമെടുക്കും.
സർവീസിന് തയ്യാറെടുക്കാൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി. മാർച്ച് 25നാണ് ആഭ്യന്തര വിമാനസർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. സർവീസുകൾ പുനരാരംഭിക്കുന്നതിനെ നേരത്തെ തമിഴ്‌നാട്, പശ്ചിമബംഗാൾ സർക്കാരുകൾ എതിർത്തിരുന്നു.