ന്യൂഡൽഹി: വിദ്യാർത്ഥികൾ പഠിച്ച സ്‌കൂളുകളിൽ തന്നെ ഇത്തവണ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ നടത്തുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ജൂലായ് ഒന്നു മുതൽ 15 വരെയാണ് പരീക്ഷ. ജൂലായ് അവസാനത്തോടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. രാജ്യത്തെ എല്ലാ സോണിലും പന്ത്രണ്ടാം ക്ളാസ് പരീക്ഷ ബാക്കിയുണ്ട്. പത്താം ക്ലാസ് പരീക്ഷ വടക്കു കിഴക്കൻ ഡൽഹിയിൽ മാത്രമേ പൂർത്തിയാക്കാനുള്ളൂ.