ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്ക് മിനിമം പെൻഷൻ നൽകുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി വയവന്ദന പദ്ധതിയുടെ കാലാവധി 2023 മാർച്ച് 31 വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
2020-21 സാമ്പത്തിക വർഷം പദ്ധതിയിൽ 7.40 ശതമാനം വരുമാനം ഉറപ്പാക്കുന്ന നിരക്ക് അനുവദിക്കും. അതിനുശേഷം എല്ലാ വർഷവും നിരക്ക് പുനക്രമീകരിക്കും. പ്രതിവർഷം 12,000 രൂപ പെൻഷനായി ലഭിക്കാൻ 1,56,658 രൂപയും, മിനിമം പെൻഷൻ തുകയായി പ്രതിമാസം 1000 രൂപ ലഭിക്കാൻ 1,62,162 രൂപയും നിക്ഷേപിക്കണം.