ന്യൂഡൽഹി: കേന്ദ്ര നികുതി, ഡ്യൂട്ടി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള വിഹിതമായി കേരളത്തിന് 894.53 കോടി രൂപ കേന്ദ്ര സർക്കാർ അനുവദി​ച്ചു. മേയ് മാസത്തി​ലെ വി​ഹി​തമാണി​ത്. 28 സംസ്ഥാനങ്ങൾക്കായി 46,038.70 കോടിയാണ് ആകെ അനുവദിച്ചതെന്ന് ധനമന്ത്രാലയം അറിയിച്ചു. 8255 കോടി ലഭിച്ച ഉത്തർപ്രദേശിനാണ് വിഹിതം കൂടുതൽ.