climatic-change
CLIMATIC CHANGE

ന്യൂഡൽഹി: കിഴക്കൻ തീരത്ത് ഉംഫുൻ ചുഴലിക്കാറ്റ് നാശം വിതയ്‌ക്കുന്നതിനിടെ രാജ്യത്തിന്റെ മധ്യ, ഉത്തര മേഖലകളിൽ ഉഷ്‌ണക്കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉഷ‌്ണക്കാറ്റു മൂലം തുടർന്നുള്ള ദിവസങ്ങളിൽ താപനില നാലു ഡിഗി വരെ വർദ്ധിച്ചേക്കാമെന്നും അറിയിപ്പിൽ പറയുന്നു.