ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കെ, യാത്രാ നിരക്കുകൾ കേന്ദ്ര സർക്കാർ നിശ്ചയിക്കും. കൊവിഡ് കാലത്ത് വിമാന കമ്പനികൾ തോന്നുംപടി യാത്രാനിരക്ക് ഈടാക്കുന്നതു തടയാനാണ് ഇത്. വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസരിച്ച് അടുത്ത മൂന്നു മാസത്തേക്ക് ഏറ്റവും കൂടിയതും കുറഞ്ഞതുമായ നിരക്കുകളാണ് കേന്ദ്രം നിശ്ചയിക്കുക. ആകെ വിമാന ഷെഡ്യൂളിന്റെ മൂന്നിലൊന്ന് ആഭ്യന്തര സർവീസുകളാണ് 25 ന് ആരംഭിക്കുക.
അന്താരാഷ്ട്ര സർവീസുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഓരോ റൂട്ടിലെയും യാത്രാസമയവും റൂട്ടിന്റെ പ്രത്യേകതയും കണക്കിലെടുത്താകും നിരക്ക്. അമിത തുക ഈടാക്കുന്നത് തടയാൻ ആഗസ്റ്റ് 24 വരെയുള്ള ടിക്കറ്റ് നിരക്കിന് നിബന്ധനകൾ (ക്യാപിംഗ് ) ബാധകമാക്കി. ഇതിനായി റൂട്ടുകളെ സമയദൈർഘ്യമനുസരിച്ച് ഏഴ് വിഭാഗങ്ങളായി തിരിക്കും. 30 മിനിട്ട് മുതൽ പരമാവധി മൂന്നര മണിക്കൂർ വരെ വേണ്ടുന്ന സർവീസുകളാണ് അനുവദിക്കുക. ഇതനുസരിച്ച് വേനൽക്കാല ഷെഡ്യൂൾ നിശ്ചയിക്കാൻ വിമാന കമ്പനികൾക്ക് നിർദേശം നൽകി. ഉഡാൻ സർവീസുകൾക്ക് ഇത് ബാധകമല്ല.
പുതുക്കിയ മാനദണ്ഡമനുസരിച്ച് ആകെ സീറ്റുകളിൽ 40 ശതമാനത്തിലും സർക്കാർ നിശ്ചയിക്കുന്ന പരിധിക്കകത്തെ നിരക്കു മാത്രമെ ഈടാക്കാനാകൂ. നിലവിലെ നിരക്കിന്റെ പകുതിയോടടുത്ത തുകയാകും ഇതെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഡൽഹി- മുംബൈ റൂട്ടിലെ കുറഞ്ഞ നിരക്ക് 3500 രൂപയും കൂടിയത് 10,000 രൂപയും ആയിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. യാത്രാ ദൈർഘ്യം മാറുന്നതനുസരിച്ച് ഒരു റൂട്ടിൽത്തന്നെ നിരക്ക് വ്യത്യസ്തമായിരിക്കും.
കേരളത്തിലേക്കുള്ള
നിരക്കുകൾ
സമയ ദൈർഘ്യം അനുസരിച്ച് വിവിധ വിഭാഗങ്ങളിൽ വരുന്നതിനാലാണ് ഒരേ കേന്ദ്രത്തിലേക്ക് നിരക്കുകളിലെ വ്യത്യാസം
ഡൽഹി- തിരുവനന്തപുരം
(കുറഞ്ഞ നിരക്ക്, കൂടിയ നിരക്ക് എന്ന ക്രമത്തിൽ)
6500- 18,600
കൊച്ചി, കോഴിക്കോട്
5500- 15,700
ബംഗളൂരു
2000- 6000
2500- 7500
ചെന്നൈ
2500-7500
3000-9000
ഗോവ
2500-7500
ഹൈദരാബാദ്
പൂനെ
3000-9000
മുംബയ്,പൂനെ
3500-10,000
അഹമ്മദാബാദ്
4500-13,000
3000-9000
കൊച്ചി- തിരു.
2000-6000
കൊവിഡ് രോഗബാധ കുറഞ്ഞുവരുകയാണെങ്കിൽ കൂടുതൽ സർവീസുകൾ നടത്തും. സാഹചര്യം മോശമായാൽ സർവീസുകൾ കുറയ്ക്കും.സാമൂഹ്യ അകലം പാലിക്കാനായി സീറ്റുകൾ ഒഴിച്ചിടില്ല.
ടിക്കറ്റ് നിരക്ക് നിബന്ധന
ആഗസ്‌റ്റ് 24 വരെ ഓരോ റൂട്ടിലും ഏറ്റവും കുറഞ്ഞ നിരക്കും ഏറ്റവും കൂടിയ നിരക്കും സർക്കാർ പ്രഖ്യാപിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ 40ശതമാനം ടിക്കറ്റുകൾക്ക് കുറഞ്ഞ നിരക്കിന്റെയും കൂടിയ നിരക്കിന്റെയും പകുതി മാത്രമേ ഈടാക്കാവൂ
ആവശ്യക്കാർ കൂടുതലെങ്കിൽ മാത്രം പരമാവധി നിരക്കിൽ ചെറിയ വർദ്ധന
യാത്രാ വിലക്ക്
പ്രായമായവർ, ഗർഭിണികൾ, ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ, നേരത്തെ കൊവിഡ് പോസിറ്റീവായവർ, കണ്ടെയ്‌ൻമെന്റ് സോണിലുള്ളവർ (വിവരം മറച്ച് യാത്രചെയ്യാൻ ശ്രമിച്ചാൽ ശിക്ഷ)
ക്വാറന്റൈൻ പറ്റില്ല: കേന്ദ്രമന്ത്രി
വിമാന യാത്രയ്‌ക്കുശേഷം രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന നിബന്ധന പ്രായോഗികമല്ലെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.