jamia-millia
JAMIA MILLIA

ന്യൂഡൽഹി: അക്രമമുണ്ടാക്കിയെന്ന് ആരോപിച്ച് ജാമിയ വിദ്യാർത്ഥിയും ഡൽഹിയിലെ എസ്.ഐ.ഒ നേതാവുമായ ആസിഫ് ഇക്ബാൽ തൻഹയെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ജാമിയ സമരസമിതിയിൽ ആസിഫിനൊപ്പം ഉണ്ടായിരുന്ന ഗവേഷക വിദ്യാർത്ഥി സഫൂറ സർഗാറിനെയും പൂർവ വിദ്യാർത്ഥി ശഫീയു റഹ്മാനെയും അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി തിഹാർ ജയിലിൽ അടച്ചിരിക്കുകയാണ്.

ഇതിനിടെ പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ ജാമിയ വിദ്യാർത്ഥിനി ഗുൽഫിഷ ഫാത്തിമയെ ഡൽഹി പൊലീസ് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതിന് വിശദീകരണം തേടി ഡൽഹി ഹൈക്കോടതി കേന്ദ്രത്തിനും ഡൽഹി സർക്കാരിനും നോട്ടീസ് നൽകി. എം.ബി.എ വിദ്യാർത്ഥിനിക്ക് വേണ്ടി സഹോദരൻ ആഖിൽ ഹുസൈൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. കേസ് 29ലേക്ക് മാറ്റി.