train

ന്യൂഡൽഹി: ഇന്നുമുതൽ ഘട്ടംഘട്ടമായി സ്‌റ്റേഷനുകളിലും മറ്റിടങ്ങളിലുമുള്ള റിസർവേഷൻ കൗണ്ടറുകൾ പ്രവർത്തിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. ഓരോ സോണിലെയും സാഹചര്യം അനുസരിച്ചാകും തുടങ്ങുക. ശ്രമിക് ട്രെയിനുകൾ ഒഴികെയുള്ള എല്ലാ പ്രത്യേക സർവീസുകൾക്കും ബുക്കു ചെയ്യാം. ഏജന്റുമാർ വഴിയും കോമൺ സർവീസ് സെന്ററുകൾ വഴിയും ബുക്കിംഗിന് സൗകര്യമുണ്ടാകും.