flight

ന്യൂഡൽഹി: വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം ജൂൺ 13വരെ നീട്ടി. മെയ് 22വരെ ആയിരുന്നു രണ്ടാം ഘട്ടം ആദ്യം തീരുമാനിച്ചിരുന്നത്. ജൂൺ 13വരെ 47 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെയാണ് കൊണ്ടുവരിക. യു.എസിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കൂടുതൽ സർവീസുകൾ നടത്തും. ഫ്രാങ്ക്ഫർട്ട് കേന്ദ്രീകരിച്ചാകുംകൂടുതൽ സർവീസുകൾ. ഇസ്‌താംബൂൾ, ഹോച്ചിമിൻ സിറ്റി, ലാഗോസ് തുടങ്ങിയ രാജ്യങ്ങളെയും ഉൾപ്പെടുത്തും. ഇന്ത്യയിൽ കുടുങ്ങിയ പൗരൻമാരെ നാട്ടിലേക്ക് കൊണ്ടുപോകാൻ അർജന്റീന, ദക്ഷിണാഫ്രിക്ക, പെറു, മംഗോളിയ എന്നിവിടങ്ങളിൽ നിന്നു വരുന്ന വിമാനങ്ങളിലും പ്രവാസികളെ എത്തിക്കുന്നുണ്ട്. 98 രാജ്യങ്ങളിൽ കഴിയുന്ന 2,59,001 ഇന്ത്യക്കാരാണ് നാട്ടിലേക്ക് വരാൻ രജിസ്‌റ്റർ ചെയ്‌തു കാത്തിരിക്കുന്നത്.