ന്യൂഡൽഹി: വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷനായ 'സൂം " നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രത്തിന്റെ വിശദീകരണം തേടി സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹർഷ് ചംഗിന്റെ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചിന്റെ നടപടി.സൂം ആപ്പ് സുരക്ഷിതമല്ലെന്നും ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും സർക്കാർ ഉദ്യോഗസ്ഥരോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തേ
നിർദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് ആപ്പ് നിരോധിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെടുന്നത്.ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ആശ്രയിക്കുന്ന പ്രധാന ആപ്ലിക്കേഷനുകളിൽ ഒന്നാണ് സൂം. ചൈനീസ് നിർമ്മിതമായ ആപ്ലിക്കേഷന്റെ ആസ്ഥാനം ഇപ്പോൾ അമേരിക്കയിലാണ്.