covid
COVID

 കോൺഗ്രസ് വക്താവിന് കൊവിഡ്

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഇന്നലെ 2,940 പുതിയ കേസുകൾ കൂടിയായതോടെ ആകെ രോഗികൾ 44,582 ആയി ഉയർന്നു. ഒരുദിവസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 63 മരണം കൂടിയായതോടെ കൊവിഡ് മരണം 1,517. മുംബയിൽ 1,751 രോഗികൾ കൂടി. ധാരാവിയിൽ 53 പുതിയ കേസുകളും ഒരു മരണവും. കൊവിഡ് ബാധിച്ച് മുംബയിൽ ഒരു പൊലീസുകാരൻ കൂടി മരിച്ചു.

അതിനിടെ മുംബയിൽ മദ്യം വീട്ടിലെത്തിച്ച് നൽകാൻ സർക്കാർ‌ അനുമതി നൽകി.

 തമിഴ്‌നാട്ടിൽ 786 പുതിയ കേസുകൾ. നാലുപേർ കൂടി മരിച്ചു. ആകെ 14,753 കേസുകൾ. 99 മരണം.
 ഒരു ജവാന് കൂടി കൊവിഡ് ബാധിച്ചതോടെ ഐ.ടി.ബി.പിയിലെ ആകെ കേസുകൾ 105.
 ദേശീയ ദുരന്ത പ്രതികരണ സേനയിലെ എസ്.ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് എൻ.ഡി.ആർ.എഫിലെ ഉദ്യോഗസ്ഥനെ രോഗബാധയുണ്ടാകുന്നത്.