sc
SC

ന്യൂഡൽഹി: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി തമിഴ്നാട്ടിലെ പുഴൽ സെൻട്രൽ ജയിലിൽ കഴിയുന്ന ഇറാനികൾക്ക് ജീവന് ഭീഷണിയുണ്ടെന്നും മോചിപ്പിക്കണമെന്നുമുള്ള ഇറാന്റെ ഹർജി സുപ്രീംകോടതി തള്ളി. മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഉൾപ്പെട്ട മൂന്നംഗ ‌ബെഞ്ച് നിർദ്ദേശിച്ചു. 2013ലാണ് ഇറാൻ വംശജരായ മോസാദി മസൂദ്, മുഹമ്മദ് സഫറൈൻ എന്നിവരെ തമിഴ്നാട് നാർകോട്ടിക്ക്സെൽ അറസ്റ്റ് ചെയ്തത്. 2018ൽ ഇവരുവർക്കും 20 വർഷം കഠിനതടവ് കോടതി വിധിച്ചു. എന്നാൽ ജയിലിനുള്ളിൽ ഇവർ പീഡിപ്പിക്കപ്പെടുമെന്ന് ഇറാന്റെ വാദം. ഇതിനെത്തുടർന്ന് ഇറാന്റെ കോൺസുലേറ്റ് ജനറൽ സുപ്രീം കോടതിയിൽ ഹർജി നൽകുകയായിരുന്നു.