train

ന്യൂഡൽഹി: അടുത്ത പത്തു ദിവസത്തിനകം 2600 ശ്രമിക്ക് പ്രത്യേക ട്രെയിനുകൾ കൂടി സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 36 ലക്ഷം തൊഴിലാളികൾക്ക് ഇത് പ്രയോജനപ്പെടും. കഴിഞ്ഞ 23 ദിവസത്തിനിടെ 2600 ശ്രമിക്ക് പ്രത്യേക ട്രെയിനുകളാണ് സർവീസ് നടത്തിയത്. ഇതിലൂടെ 36 ലക്ഷത്തോളം തൊഴിലാളികൾ നാട്ടിലെത്തിയിരുന്നു.

1000 റിസർവേഷൻ

കൗണ്ടറുകൾ

ജൂൺ ഒന്നുമുതൽ കൂടുതൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്നതിനാൽ 1000 ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ തുറന്നു. സാധാരണ ടിക്കറ്റ് ചാർജ് മാത്രമേ ഈടാക്കുകയുള്ളൂവെന്ന് റെയിൽവേ അറിയിച്ചു.
അതേസമയം, മേയ് 26 വരെ ബംഗാളിലേക്കുള്ള ശ്രമിക്ക് ട്രെയിൻ സംസ്ഥാന സർക്കാർ തടഞ്ഞു. ഉംപുൻ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ച സാഹചര്യത്തിലാണ് ഇത്.
അതിനിടെ, മുംബയിൽ നിന്ന് യു.പിയിലെ ഗൊരഖ്പുരിലേക്ക് പുറപ്പെട്ട ശ്രമിക്ക് ട്രെയിൻ വഴിതെറ്റി ഒഡിഷയിലെ റൂർക്കലയിലെത്തിയത് വിവാദമായി. യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പങ്കുവച്ചതോടെയാണ് സംഭവം പുറത്തായത്. എന്നാൽ തിരക്ക് കാരണം ട്രെയിൻ വഴി തിരിച്ചുവിട്ടതെന്നാണ് റെയിൽവേയുടെ വിശദീകരണം.