ന്യൂഡൽഹി: കേന്ദ്ര ലളിതകലാ അക്കാഡമി ജനറൽ കൗൺസിൽ അംഗമായി ഡോ. ഗൗരിപ്രിയ സോമനാഥിനെ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നോമിനേറ്റു ചെയ്തു. നർത്തകിയും ഗ്വാളിയോർ ആർട്സ് ആൻഡ് മ്യൂസിക് സർവകലാശാല അസി. പ്രൊഫസറുമായ ഡോ.ഗൗരിപ്രിയ, കോട്ടയം കൂരോപ്പട ആലപ്പാട്ട് കെ.സി സോമനാഥപ്പണിക്കരുടെയും ഡോ.അംബികയുടെയും മകളാണ്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ ഭരതനാട്യം അവതരിപ്പിച്ചിട്ടുള്ള ഗൗരിപ്രിയ, ചെന്നൈ കലാക്ഷേത്രയിൽ നിന്ന് ഭരതനാട്യത്തിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമയും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് പി.എച്ച്ഡിയും നേടിയിട്ടുണ്ട്.