liquor
LIQUOR

ന്യൂഡൽഹി: ലോക്ക് ഡൗൺ മൂലമുണ്ടായ വരുമാന നഷ്‌ടം മദ്യ വിൽപനയിലൂടെ ഒരുവിധം നേരിടാനുള്ള ശ്രമത്തിലാണ് ഡൽഹി സർക്കാർ. ഡൽഹിയിൽ പൊതുവെ നികുതി കുറവായ മദ്യത്തിന് 70 ശതമാനം കൊവിഡ് സെസ് ഏർപ്പെടുത്തിയതു വഴി 110 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാരിന് ലഭിച്ചത്. ആദ്യ സർക്കാർ ഉടമസ്ഥതയിലുള്ള കടകളിൽ മാത്രമായിരുന്ന വിൽപന ഇന്നലെ മുതൽ സ്വകാര്യ മേഖലയിലും ആരംഭിച്ചതിനാൽ വരുമാനം ഇനിയും വർദ്ധിക്കും. ഡൽഹിയിലെ 850ഓളം മദ്യ വിൽപന കേന്ദ്രങ്ങളിൽ ഷോപ്പിംഗ് മാളുകളിലുള്ള 150ഓളം കടകൾക്ക് മാത്രമാകും നിരോധനം തുടരുക.

മദ്യ വിൽപന ആരംഭിച്ച ആദ്യ ദിവസങ്ങളിൽ കടകൾക്ക് മുന്നിൽ സമൂഹ അകലം പാലിക്കാതെ തിക്കുംതിരക്കും കൂട്ടിയതിനെ തുടർന്ന് പൊലീസിന് ലാത്തി വീശേണ്ടി വന്നിരുന്നു. തിരക്ക് നിയന്ത്രിക്കാൻ എക്‌സൈസ് വകുപ്പ് ഏർപ്പെടുത്തിയ ഇ- കൂപ്പൺ വഴിയാണ് ഇപ്പോൾ വിതരണം. മുൻനിശ്ചയിച്ച കടകളിൽ നിശ്ചിത സമയത്ത് എത്തി മദ്യം വിതരണം ചെയ്യുന്ന രീതിയാണിത്.