ന്യൂഡൽഹി: ഡൽഹി എയിംസ് പൾമണോളജി വകുപ്പ് ഡയറക്ടറും പ്രൊഫസറുമായ ഡോ. ജിതേന്ദ്രനാഥ് പാണ്ഡെ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. 78 വയസായിരുന്നു. മെഡിസിൻ വിഭാഗം മുൻ തലവൻ കൂടിയാണ്.
എയിംസിലെ കാന്റീൻ ജീവനക്കാരൻ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ് ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു.