rail

ന്യൂഡൽഹി: ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ റെയിൽമന്ത്രാലയ ഓഫീസ് 'റെയിൽ ഭവൻ' രണ്ടുദിവസത്തേക്ക് അടച്ചിട്ടു. ഇന്നും നാളെയുമാണ് ഓഫീസ് അണുമുക്തമാക്കാനായി അടച്ചിട്ടത്. നാലാംനിലയിലെ ഓഫീസ് വെള്ളിയാഴ്ചവരെയും അടച്ചിടും. ഗ്രേഡ് നാല് ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചവരെ ഇദ്ദേഹം ഓഫീസിൽ ഡ്യൂട്ടിക്കെത്തിയിരുന്നു. 9 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. രണ്ടാഴ്ചയ്ക്കിടെ റെയിൽഭവനിൽ കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെയാളാണ് ഇദ്ദേഹം. രണ്ടാംതവണയാണ് ഓഫീസ് അടച്ചിടുന്നത്.