ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും നിലവിലെ പൊതുമരാമത്ത് മന്ത്രിയുമായ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ചവാന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ മുംബയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുത്തിടെ മുംബയിലെ ചില യോഗങ്ങളിൽ ചവാൻ പങ്കെടുത്തിരുന്നു. ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ കൊവിഡ് രോഗം ബാധയുണ്ടാകുന്ന രണ്ടാമത്തെ മന്ത്രിയാണ് ചവാൻ. എൻ.സി.പിനേതാവും ഭവനമന്ത്രിയുമായ ജിതേന്ദ്ര അവാഡിന് നേരത്തെ രോഗം ബാധിച്ചിരുന്നു.