ന്യൂഡൽഹി : രാജ്യത്തെ ഗ്രീൻ, ഓറഞ്ച്‌സോണുകളിലെ സ്‌കൂളുകൾ ജൂലായ് മാസത്തോടെ തുറക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ആദ്യ ഘട്ടത്തിൽ ,ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകാർക്ക് ഓൺലൈൻ ക്ലാസ് നൽകിയശേഷം ,മുപ്പത് ശതമാനം ഹാജരോടെ മറ്റ്ക്ലാസുകൾ പ്രവർത്തിപ്പിക്കാനാണ് ആലോചന.

സ്‌കൂളുകൾ 30 ശതമാനം കുട്ടികളോടെ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന്‌ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാൽ സൂചിപ്പിച്ചിരുന്നു.. ക്ലാസ് മുറികളിൽ സാമൂഹിക അകലം പാലിക്കേണ്ടതിനാലാണിത്..

എട്ട് മുതൽ 12 വരെയുള്ള ക്ലാസുകളാവും തുടക്കത്തിലുണ്ടാവുക. പ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥികളെ വീട്ടിൽ തുടരാൻ അനുവദിക്കും. കൊവിഡുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാനും, മറ്റുള്ളവരെ സഹായിക്കാനും അദ്ധ്യാപകരെ പരിശീലിപ്പിക്കും. സ്‌കൂൾ അസംബ്ലിയടക്കമുള്ളവ അനുവദിക്കില്ല..