@ കൊവിഡ് രാജ്യങ്ങളിൽ ഇന്ത്യ പത്താമത്, മരണം അയ്യായിരത്തിലേക്ക്
ന്യൂഡൽഹി: ലോക്ക്ഡൗണിലെ ഇളവിന് പിന്നാലെ കുടിയേറ്റ തൊഴിലാളികളും പ്രവാസികളും നാടുകളിലേക്ക് മടങ്ങിത്തുടങ്ങിയതോടെ രാജ്യത്ത് പുതിയ കൊവിഡ് രോഗികൾ വൻതോതിൽ വർദ്ധിച്ചത് ആശങ്ക രൂക്ഷമാക്കുന്നു.
രാജ്യത്ത് ഒരാഴ്ചയ്ക്കിടെ 44,622 പുതിയ രോഗികളും ആയിരത്തിലേറെ മരണവും. ഉണ്ടായത് സ്ഥിതി ഗുരുതരമാകുന്നതിന്റെ സൂചനയാണ്. മൊത്തം രോഗികൾ 1.45 ലക്ഷം കടന്നു. മൊത്തം മരണം 4,187 ആയി. 81,027 പേർ ചികിത്സയിലുണ്ട്. കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം പത്താമതായി ഉയർന്നു. ജൂൺ - ജൂലായിൽ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നാണ് വിലയിരുത്തൽ.
ലക്ഷദ്വീപിൽ മാത്രമാണ് ഒരു കേസുപോലും ഇതുവരെ റിപ്പോർട്ട് ചെയ്യാത്തത്. കൊവിഡ് ഇല്ലാതിരുന്ന സിക്കിമിലും നാഗാലാൻഡിലും രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് ഒരാഴ്ചയ്ക്കിടെ ഒരു ദിവസമാണ് പുതിയ രോഗികൾ ആറായിരത്തിൽ താഴെ നിന്നത്. 7113 പുതിയ രോഗികൾ ഉണ്ടായ മേയ് 24നായിരുന്നു റെക്കാർഡ് വർദ്ധന.
രോഗമുക്തമായ ത്രിപുരയിലും ഗോവയിലും അരുണാചലിലും വീണ്ടും പുതിയ രോഗികളുണ്ടായി. ഗോവയിൽ 48 പേരും ത്രിപുരയിൽ 33 പേരും ചികിത്സയിലാണ്.
@മഹാരാഷ്ട്രയിൽ രോഗികൾ അരലക്ഷം കടന്നു. ദിവസവും രണ്ടായിരത്തിലേറെ കേസുകൾ.
@തമിഴ്‌നാട്ടിൽ 17,000 കടന്നു
@ഗുജറാത്ത്,ഡൽഹി 14,000 പിന്നിട്ടു.
@രാജസ്ഥാനിൽ എണ്ണായിരത്തിലേക്ക്
@മദ്ധ്യപ്രദേശിലും ഉത്തർപ്രദേശിലും ഏഴായിരത്തിലേക്ക്
@പശ്ചിമബംഗാൾ, ആന്ധ്ര, പഞ്ചാബ്, ഒഡിഷ,ബീഹാർ, ജമ്മുകാശ്മീർ, ഹരിയാന,കർണാടക,തെലങ്കാന - രോഗികൾ വർദ്ധിക്കുന്നു
...............................
@രാജ്യത്ത് രോഗമുക്തി 41.61%
@ 60,490 രോഗികൾക്ക് ഭേദമായി.
@മരണം 2.87%. ലോകത്ത് ഒരു ലക്ഷംപേരിൽ 4.4മരണം
@ഇന്ത്യയിൽ മരണം ലക്ഷത്തിൽ 0.3മാത്രം
.........................................
രാജ്യത്ത് ഒരാഴ്ച
തീയതി .......രോഗികൾ
19...................... 6147
20-......................5553
21.......................6198
22.......................6568
23.......................6629
24.......................7113
25.......................6414