covid-
COVID

ന്യൂ‌ഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ എണ്ണം ഒന്നരലക്ഷം കടന്നു. 4200 പേരാണ് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയിൽ ഇന്നലെ 2091 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.ആകെ കേസുകൾ 54758 ആയി.സംസ്ഥാനത്തെ 80 ശതമാനം കേസുകളിലും പ്രകടമായ രോഗലക്ഷണമില്ലെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. 14 ദിവസം കൊണ്ടാണ് കേസുകൾ ഇരട്ടിക്കുന്നത്.

തമിഴ്‌നാട് 646 പുതിയ രോഗികളും 9 മരണവും. മദ്ധ്യപ്രദേശിൽ രോഗികളുടെ എണ്ണം ഏഴായിരം കടന്നു. ഇന്നലെ 165 പുതിയ രോഗികളുണ്ടായി. ഉത്തർപ്രദേശിൽ 197 , ആന്ധ്രാപ്രദേശിൽ 97 രോഗികളും ഒരു മരണവും,

ഹൈഡ്രോക്സി ക്ലോറോക്കിൻ ഫലപ്രദം

മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്കിൻ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് തുടരുമെന്ന് ഐ.സി.എം.ആർ അറിയിച്ചു. ഹൈഡ്രോക്ലോറോക്വിൻ ഫലപ്രദമാണെന്നും പാർശ്വഫലങ്ങൾ കുറവാണെന്നും കണ്ടെത്തിയതായും ഐ.സി.എം.ആർ ഡയറക്ടർ ബൽറാംഭാർഗവ പറഞ്ഞു.

കൊവിഡിന് ഹെഡ്രോക്ലോറോക്വിൻ പരീക്ഷിക്കുന്നത് താത്കാലികമായി നിറുത്തുകയാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് ഐ.സി.എം.ആറിന്റെ പരാമർശം. നിലവിൽ 1.1 ലക്ഷം കൊവിഡ് പരിശോധനകൾ രാജ്യത്ത് ദിവസേന നടക്കുന്നതായും ഐ.സി.എം.ആർ അറിയിച്ചു.

അധികം വിവരങ്ങൾ

പുതുച്ചേരിയിൽ രണ്ടു കേസുകൾ കൂടി, പശ്ചിമബംഗാൾ 193 പുതിയ രോഗികളും 5 മരണവും, രാജസ്ഥാൻ 176 ,ബീഹാർ 133,കർണാടക 100,പഞ്ചാബ് 25 ഒഡിഷ 79,ഹരിയാന 94,അസം 49,ഉത്തരാഖണ്ഡ് 51, ചത്തീസ്ഗഡ് 12, ഹിമാചൽപ്രദേശ് 10,ത്രിപുര -11 പുതിയ കേസുകൾ.

ഐ.ടി.ബി.പിയിലെ ഏഴു ജവാൻമാ‌ർക്കും സി.ആർ.പി.എഫിലെ ഒരു ജവാനും കൂടി കൊവിഡ്
-രാജ്യത്ത് ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം പത്തുകോടിയായതായി കേന്ദ്രസർക്കാർ അറിയിച്ചു. 40 ദിവസം കൊണ്ടാണ് ഈ നേട്ടമുണ്ടായത്.

-കർണാടകയിൽ ജൂൺ 1 മുതൽ ക്ഷേത്രങ്ങൾ തുറക്കാൻ സംസ്ഥാന സർക്ക‌ാ‌ർ തീരുമാനിച്ചു. 52 ക്ഷേത്രങ്ങളിൽ

ഓൺലൈൻ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും.