ന്യൂഡൽഹി: ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലയളവിൽ പലിശയീടാക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്കിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.മുതിർന്ന അഭിഭാഷകൻ രാജീവ് ദത്ത് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി.
ലോക്ക് ഡൗണിനെത്തുടർന്ന് നേരത്തെ മൂന്ന് മാസവും ശേഷം ആഗസ്റ്റ് 31 വരെയും വായ്പാ തിരിച്ചടവിന് ആർ.ബി.ഐ സമയം നീട്ടി നൽകിയിരുന്നു. മൊറട്ടോറിയം കാലത്തെ പലിശ തവണകളായി അടയ്ക്കാമെന്നും ആർ.ബി.ഐ .പറഞ്ഞിരുന്നു.എന്നാൽ ആറ് മാസത്തെ പലിശ കൂട്ടുപലിശയായി ഈടാക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നാതാണ് ഹർജിക്കാരന്റെ ആവശ്യം.