shi-jin-ping
SHI JIN PING

ന്യൂഡൽഹി: ഇന്ത്യയുമായുള്ള അതിർത്തി പ്രശ്‌നം പുകയുന്നതിനിടെ ചൈനീസ്‌ സേനയോട് യുദ്ധത്തുള്ള തയാറെടുപ്പുകൾ നടത്താൻ ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംങ്.രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിന് സജ്ജമാകണമെന്ന് അദ്ദേഹം സേനയോട് പറഞ്ഞതായി രാജ്യന്തരമാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം ചൈനയുടെ നീക്കം എന്താണെന്ന് വ്യക്തമല്ല.കൊവിഡിന് കാരണക്കാർ ചൈനയാണെന്ന അമേരിക്കയുടെ വാദം ചൈനയെ ശീത യുദ്ധത്തിന്റെ വക്കിലേക്ക് നീങ്ങാൻ നിർബന്ധിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി നേരത്തെ ആരോപിച്ചിരുന്നു.ചൈന പ്രതിരോധ ബഡ്ജറ്റ് കഴിഞ്ഞ വർഷത്തിലേതിരെക്കാൾ 6.6 ശതമാനം വർദ്ധിപ്പിച്ചുവെന്ന വാർത്തകൾനേരത്തെ പുറത്തുവന്നിരുന്നു.