ന്യൂഡൽഹി:സ്‌കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.. സംസ്ഥാനങ്ങൾക്ക് സ്‌കൂൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയെന്ന പ്രചരണങ്ങളുടെ അടിസ്ഥാനത്തിലാണിത്.
മാറ്റിവച്ച പത്താം ക്ലാസ് , പ്ലസ്ടു പരീക്ഷകൾ നടത്താൻ മാത്രമാണ് നിലവിൽ അനുമതി. . കൊവിഡ് വ്യാപനം പൂർണ്ണമായും തടഞ്ഞശേഷം ഘട്ടഘട്ടമായേ സ്‌കൂളുകൾ തുറക്കൂവെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനുള്ള മാർഗരേഖയുടെ കരട് മന്ത്രാലയത്തിനു എൻ.സി.ഇ.ആർ.ടി കൈമാറി. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതിയോടെ ഈയാഴ്ച അവസാനം മാർഗരേഖ പുറത്തിറക്കും.
കരടിലെ പ്രധാന
നിർദേശങ്ങൾ