covid
COVID

ന്യൂഡൽഹി :എയർ ഇന്ത്യ വിമാനത്തിലെ ഡൽഹി സ്വദേശിയായ സുരക്ഷാ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹി - ലുധിയാന വിമാനത്തിലുണ്ടായിരുന്ന 11 ഉദ്യോഗസ്ഥരിൽ ഒരാളാണ് ഇദ്ദേഹം. ലോക്ക് ഡൗണിനുശേഷം ആഭ്യന്തര സർവ്വീസുകൾ പുനരാരംഭിച്ചപ്പോൾ തിങ്കളാഴ്ച യാത്ര ചെയ്ത 116 പേരിൽ നിന്നും സാമ്പിൾ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ഇതിൽ 114 പേരുടെ പരിശോധന റിപ്പോർട്ടുകൾ ലഭിച്ചപ്പോഴാണ് 50 കാരനായ എയർ ഇന്ത്യ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ നിരീക്ഷണ കേന്ദ്രത്തിലേക്കും സഹപ്രവർത്തകരെ വീട്ടുനിരീക്ഷണത്തിലേക്കും മാറ്റിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം ക്വാറന്റൈനിലേക്ക് മാറ്റി.