ന്യൂഡൽഹി:സംസ്ഥാനത്തെ മുൻകൂട്ടി വിവരങ്ങൾ അറിയിക്കാതെ പ്രത്യേക ട്രെയിനുകൾ ബംഗാളിലേക്ക് അയയ്ക്കുന്നതിനെതിരെ റെയിൽവേയെ വിമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.'രണ്ടു ലക്ഷം കുടിയേറ്റ തൊഴിലാളികളെ എങ്ങനെ പരിശോധനയ്ക്ക് വിധേയരാക്കും. കേന്ദ്രം സഹായിക്കുമോ? എല്ലാ കാര്യത്തിലും രാഷ്ട്രീയക്കളിയാണ്. കൊവിഡും ചുഴലിക്കാറ്റും രാഷ്ട്രീയക്കളികളും ഒരേസമയം നേരിടേണ്ടിവരുന്ന സ്ഥിതിയാണ്. പ്രത്യേക ട്രെയിനുകളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാനങ്ങൾ ആണെങ്കിലും അവയിൽ സാമൂഹ്യ അകലം റെയിൽവെ ഉറപ്പാക്കുന്നില്ല. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇടപെടണം', മമത ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 225 തീവണ്ടികൾ പശ്ചിമ ബംഗാളിലേക്ക് വരാനിരിക്കെയാണ് മമതയുടെ വിമർശം.ഇതിൽ 41 ട്രെയിനുകൾ എത്തുന്നത് കൊവിഡ് രൂക്ഷമായ മഹാരാഷ്ട്രയിൽനിന്നാണ്.