sambit-patra

ന്യൂഡൽഹി: കൊവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് ബി.ജെ.പി ദേശീയ വക്താവും ഡോക്ടറുമായ സമ്പീത് പാത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിക്ക് സമീപം ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലാണ് സമ്പീത് പാത്രയെ പ്രവേശിപ്പിച്ചതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ജാർഖണ്ഡ് സ്വദേശിയായ സമ്പീത് പാത്ര.ദേശീയ ന്യൂസ് ചാനലുകളിൽ ബി.ജെ.പിയുടെ സ്ഥിരംമുഖമാണ്. നിരവധി വിവാദ പ്രസ്തവനകളിലൂടെ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു.