ന്യൂഡൽഹി:ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ അന്യസംസ്ഥാനത്തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് യാത്രാക്കൂലി ഈടാക്കരുതെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ചെലവ് ഇരുസംസ്ഥാനങ്ങളും പങ്കിട്ട് വഹിക്കണമെന്നും ഉത്തരവിൽ പറയുന്നു.
തൊഴിലാളികളുടെ പലായനത്തെക്കുറിച്ചുള്ള മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു.
ആരാണ് തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നത്? യാത്രയ്ക്ക് പണം എവിടെ നിന്ന് ? തുടങ്ങി അൻപതോളം ചോദ്യങ്ങളാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് മൂന്നംഗ ബെഞ്ച് ചോദിച്ചത്.
'തൊഴിലാളി പ്രശ്‌നം പരിഹരിക്കാൻ കേന്ദ്രം നടപടി സ്വീകരിച്ചുവെന്നതിൽ കോടതിക്ക് തർക്കമില്ല. എന്നാൽ സഹായം ആവശ്യമുള്ളവർക്ക് അത് ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളും ഒന്നും ചെയ്യുന്നില്ല. എഫ്.സി.ഐ ഗോഡൗണുകളിൽ ഭക്ഷ്യധാന്യം കെട്ടിക്കിടന്നിട്ടും എന്തുകൊണ്ട് തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും കോടതി ചോദിച്ചു. ജൂൺ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.
ഉത്തരവിൽ പറയുന്നത്