ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതലുള്ള 13 നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള നിയന്ത്രണ നടപടികൾക്ക് കേന്ദ്രസർക്കാർ രൂപം നൽകി.ഈ നഗരങ്ങളിൽ മേയ് 31ന് ശേഷവും ലോക്ക് ഡൗൺ തുടർന്നേക്കും
രോഗം അതിവേഗം വ്യാപിക്കുന്ന മുംബയ്, ചെന്നൈ, ഡൽഹി, അഹമ്മദാബാദ്(ഗുജറാത്ത്), താനെ, പൂനെ(മഹാരാഷ്‌ട്ര), ഹൈദരാബാദ്(തെലങ്കാന), കൊൽക്കത്ത, ഹൗറ(പശ്ചിമബംഗാൾ), ഇൻഡോർ(മധ്യപ്രദേശ്), ജയ്‌പൂർ, ജോധ്‌പൂർ(രാജസ്ഥാൻ), ചെങ്കൽപേട്ട്, തിരുവള്ളൂർ(തമിഴ്‌നാട്) എന്നിവിടങ്ങളിലാണ് രാജ്യത്തെ കൊവിഡ് രോഗികളിൽ 70ശതമാനവും .ഈ നഗരങ്ങളിലെ മുനിസിപ്പൽ കമ്മിഷണർമാരുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ഇന്നലെ വീഡിയോ കോൺഫറൻസ് വഴി സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തു.
നിർദ്ദേശങ്ങൾ
*രോഗം പോസിറ്റീവായവരും, അവരുമായി സമ്പർക്കമുള്ളവരുമടങ്ങിയ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക് ഡൗൺ കർശനമായി നടപ്പാക്കണം.
*ഹൗസിംഗ് കോളനികൾ, പൊലീസ് സ്‌റ്റേഷൻ , വാർഡുകൾ തുടങ്ങിയ കേന്ദ്രീകരിച്ച് കണ്ടെയ്‌ൻമെന്റ് സോണുകൾ രൂപീകരിക്കേണ്ടത് പ്രാദേശിക ഭരണകൂടങ്ങൾ.
*പോസിറ്റീവ് കേസുകൾ,, മരണ സാദ്ധ്യത, രോഗം പിടിപെടാൻ സാദ്ധ്യതയുള്ളവർ,രോഗം ഇരട്ടിക്കൽ, ടെസ്‌റ്റുകളുടെ എണ്ണം തുടങ്ങിയവ കണക്കാക്കി പ്രതിരോധ നടപടികളെടുക്കണം
.