arrrest
അറസ്റ്റിലായ സൻസാരി ഓജ

ന്യൂഡൽഹി: കൊവിഡിനെ തുരത്താൻ മനുഷ്യക്കുരുതി നടത്തിയ പുരോഹിതൻ അറസ്റ്റിലായി. ഒഡീഷയിലെ കട്ടക്ക് ജില്ലയിൽ നരസിംഗ്പുർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബന്ദഹൂഡയിലുള്ള ബന്ദ മാ ബുധ ബ്രാഹ്മണി ദേ ക്ഷേത്രത്തിലെ പൂജാരിയായ സൻസാരി ഓജയാണ് (72) ക്രൂര കൃത്യം നടത്തിയത്. ക്ഷേത്രപരിസരത്തു വച്ച് പ്രദേശവാസിയായ സരോജ് കുമാറിൻ്രെ (52) തല വെട്ടിമാറ്റുകയായിരുന്നു. ശേഷം ഇയാൾ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.

ദൈവം തന്റെ സ്വപ്‌നത്തിൽ വന്ന ദേവി കൊറോണ വൈറസിനെ തുരത്തണമെങ്കിൽ നരബലി നടത്തണമെന്ന് ആജ്ഞാപിച്ചതായി സൻസാരി ഓജ പറഞ്ഞതായി പൊലീസ് പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് സരോജ് കുമാറും താനും തമ്മിൽ വാക്കേറ്റമുണ്ടായതായി.വാക്കേറ്റം കടുത്തതോടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പുരോഹിതൻ സരോജ് കുമാറിനെ ആക്രമിക്കുകയായിരുന്നു. തലയിൽ ആഴത്തിൽ മുറിവേറ്റ് സംഭവ സ്ഥലത്ത് വച്ച് തന്നെ അയാൾ മരിച്ചു.

സൻസാരി ഓജ സരോജിനെ വെട്ടാൻ ഉപയോഗിച്ച മഴു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഗ്രാമത്തിനടുത്തുള്ള ഒരു മാമ്പഴത്തോട്ടവുമായി ബന്ധപ്പെട്ട് പുരോഹിതന് മരണപ്പെട്ടയാളുമായി ദീർഘകാലമായി തർക്കമുണ്ടായിരുന്നുവെന്ന് ബന്ദഹൂഡ ഗ്രാമവാസികൾ പറഞ്ഞു. കൃത്യം നടക്കുമ്പോൾ ഇയാൾ മദ്യാസക്തിയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പ്രതികരിച്ചു.