ഡൽഹിയിൽ 1024 പുതിയ രോഗികൾ
ന്യൂഡൽഹി:മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 60,000 കടക്കുന്നു. ഇന്നലെ 2578 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 85 പേർ കൂടി മരിച്ചു. ആകെ കേസുകൾ 59546 ആയി ഉയർന്നു. മരണം 1982. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 20,249 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഓരോ ദിവസവും രണ്ടായിരത്തിന് മുകളിൽ പുതിയ രോഗബാധിതരാണ് ഉണ്ടാകുന്നത്. മേയ് 24ന് 3041 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഡൽഹിയിൽ ഒരുദിവസത്തെ ഏറ്റവും ഉയർന്ന കൊവിഡ് കേസാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 1024 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഗുജറാത്തിൽ ഇന്നലെ 367 പുതിയ കൊവിഡ് രോഗികൾ. മദ്ധ്യപ്രദേശിൽ 192 പേർക്ക് കൂടി രോഗബാധയുണ്ടായി.