amitsha-

ന്യൂഡൽഹി: ലോക്ക് ഡൗൺ അടുത്ത ഘട്ടത്തിലേക്ക് നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടി. നാലാം ഘട്ട ലോക്ക് ഡൗൺ പൂർത്തിയാകുന്ന ഞായറാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദി റേഡിയോയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന സൂചനകൾക്കിടെയാണ് അമിത് ഷായുടെ ചർച്ച.

ഇതുവരെ ലോക്ക് ഡൗൺ നീട്ടൽ സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറി രാജീവ് ചൗബ വഴിയാണ് കേന്ദ്രം സംസ്ഥാനങ്ങളിൽ നിന്ന് അഭിപ്രായം തേടിയിരുന്നത്. അടുത്ത ഘട്ടം ലോക്ക് ഡൗണിൽ സ്വീകരിക്കുന്ന മാർഗരേഖയ്‌ക്ക് രൂപം നൽകുമ്പോൾ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കാറുണ്ട്. ആദ്യമായാണ് ഈ ജോലി അമിത് ഷാ ഏറ്റെടുക്കുന്നത്. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം അമിത് ഷാ മുഖ്യധാരയിൽ വരാത്തത് രാഷ്‌ട്രീയ ചർച്ചകൾക്കും വഴി തെളിച്ചിരുന്നു.