train-journey
TRAIN JOURNEY

ന്യൂഡൽഹി: ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ, 10 വയസിൽ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവർ എന്നിവർ ശ്രമിക് ട്രെയിനുകളിലെ യാത്ര പരമാവധി ഒഴിവാക്കണമെന്ന് റെയിൽവേ അറിയിച്ചു. ഒമ്പത് പേർ ശ്രമിക് ട്രെയിനുകളിൽ മരിച്ചതിന് പിന്നാലെയാണ് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഈ വിഭാഗത്തിലുള്ളവർ ട്രെയിനുകളിൽ യാത്ര ചെയ്യാവൂയെന്ന് റെയിൽവേ പ്രസ്താവനയിറക്കിയത്. കാൻസർ, അധിക രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവർ തത്കാലത്തേക്ക് യാത്ര ചെയ്യരുതെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയലും ട്വീറ്റ് ചെയ്തു. വിവിധയിടങ്ങളിൽ കുടുങ്ങിയ അന്യ സംസ്ഥാനത്തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായാണ് റെയിൽവേ ശ്രമിക് ട്രെയിനുകൾ തുടങ്ങിയത്.

ഹെൽപ്പ് ലൈൻ നമ്പർ

139,138


 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം

എല്ലാ സ്‌പെഷ്യൽ ട്രെയിനുകളിലും അഡ്വാൻസ് ബുക്കിംഗ് 30 ദിവസത്തിൽ നിന്ന് 120 ദിവസമാക്കി. ഈ ട്രെയിനുകളിൽ (200 സ്‌പെഷ്യൽ, 30 രാജധാനി ) പാഴ്‌സൽ, ലഗേജ് എന്നിവയ്ക്കും ബുക്ക് ചെയ്യാവുന്നതാണ്. നിലവിലെ ബുക്കിംഗ്, തത്കാൽ ക്വോട്ട അനുവദിക്കൽ എന്നിവ സാധാരണ പോലെ തുടരും. നാളെ രാവിലെ 8 മുതൽ മാറ്റങ്ങൾ നിലവിൽ വരും.