ന്യൂഡൽഹി :കൊവിഡ് വ്യാപനം തടയാൻ ഡൽഹിയുമായുള്ള എല്ലാ അതിർത്തികളും ഹരിയാന സർക്കാർ അടച്ചു. ആരോഗ്യപ്രവർത്തകർ, പാരാമെഡിക്കൽ ഓഫിസർമാർ,പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും അവശ്യ സർവീസ് ട്രക്കുകൾക്കും മാത്രമാണ് ഇളവ് അനുവദിക്കുന്നത്.
ഡൽഹിയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുകയാണെന്ന് ഹരിയാന ആരോപിക്കുന്നു. കഴിഞ്ഞാഴ്ച ഫരീദാബാദിൽ ജാജ്ജർ, സോണിപത്, ഗുരുഗ്രാം നഗരങ്ങളിൽ നൂറിലേറെ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു.