pokhriyal

ന്യൂഡൽഹി :ലോക്ക് ഡൗണിന് ശേഷം നടത്താനുദ്ദേശിക്കുന്ന സർവകലാശാല അവസാന വർഷ പരീക്ഷകൾ അനിശ്ചിതകാലത്തേക്ക് നീട്ടില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാൽ അറിയിച്ചു. 45,000 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വീഡിയോ കോൺഫറൻസ് നടത്തുന്നതിനിടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

പരീക്ഷകൾ നടത്താൻ ജൂലായിൽ സാധിച്ചില്ലെങ്കിൽ തൊട്ടടുത്ത മാസങ്ങളിൽ നടത്താനുള്ള നിർദ്ദേശം എല്ലാ സർവകാലാശാലകൾക്കും നൽകിയിട്ടുണ്ട്. അടുത്ത വർഷത്തെ വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കാൻ യു.ജി.സിയ്ക്കും എൻ.സി.ഇ.ആർ.ടിയ്ക്കും പ്രത്യേക കർമസേന രൂപീകരിക്കാൻ നിർദ്ദേശം നൽകി. ലോക്ക് ഡൗൺകാലത്ത് വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് സർവകലാശാലകൾ സ്‌പെഷ്യൽ സെല്ല് തുടങ്ങണമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.