cov

ന്യൂഡൽഹി: തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 20,000 കടന്നു. മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള സംസ്ഥാനമാണ ്തമിഴ്നാട്.

ഇന്നലെ 874 പുതിയ കൊവിഡ് ബാധിതരും 9 മരണവും സംസ്ഥാനത്തുണ്ടായി. ആകെ മരണം 157 ആയി ഉയർന്നു. ഇന്നലെ ചെന്നൈയിൽ മാത്രം 618 പുതിയ കൊവിഡ് രോഗികളുണ്ടായി.നാലാംലോക് ഡൗൺ തുടങ്ങിയശേഷം ഇതുവരെ 9000ത്തിലേറെ പുതിയ രോഗികളാണ് സംസ്ഥാനത്തുണ്ടായത്. മേയ് 18-536,മേയ് 19-688,മേയ് 20-743,മേയ് 21-776,മേയ് 22-786,മേയ് 23-759,മേയ് 24-765,മേയ് 25-805,മേയ് 26-646,മേയ് 27-817,മേയ് 28-827,മേയ് 29-874 എന്നിങ്ങനെയാണ് സംസ്ഥാനത്തെ പ്രതിദിന കേസുകൾ.

ഡൽഹിയിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1106 പുതിയ രോഗികൾ. 82 പേർകൂടി മരിച്ചു. പശ്ചിമബംഗാളിൽ 277 പുതിയ രോഗികൾ. രാജസ്ഥാനിൽ 91,ബീഹാർ -90,കർണാടക-248,ജമ്മുകാശ്മീർ -128,ഒഡിഷ 63,ഹരിയാന-31,അസം-55,ഉത്തരാഖണ്ഡ്-102,ജാർഖണ്ഡിൽ 30 പുതിയ കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു.