ന്യൂഡൽഹി: കഴിഞ്ഞദിവസം മരിച്ച ദൂരദർശൻ ന്യൂസ് കാമറാമാൻ യോഗേഷ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അണുവിമുക്തമാക്കാനായി ദൂരദർശൻ ഓഫീസ് അടച്ചു.കാമറാഡിവിഷനിലെ 50ഓളം പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.
ബുധനാഴ്ച വീട്ടിൽവച്ച് യോഗേഷ്‌കുമാറിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്നലെയാണ് കൊവിഡ് പരിശോധനാ ഫലം വന്നത്. യോഗേഷ്‌കുമാർ കഴിഞ്ഞ കുറച്ചുദിവസമായി ഓഫീസിലെത്തിയിരുന്നില്ല. ഇദ്ദേഹത്തിന് കൊവിഡ് രോഗലക്ഷണമില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.