delhi-hc
DELHI HC

ന്യൂഡൽഹി:കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹി ഹൈക്കോടതി അടച്ചിട്ടു. ജൂൺ 14 വരെയാണ് ഹൈക്കോടതിയുടെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചിരിക്കുന്നത്. ഡൽഹിയിലെ എല്ലാ ജില്ലാ കോടതികളും പ്രവർത്തനം സമയം കുറച്ചിട്ടുണ്ട്. അടിയന്തര സ്വഭാവമുള്ള കേസുകൾ ഇതിനിടയിൽ വന്നാൽ വീഡിയോ കോൺഫറൻസ് വഴി പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം. ഇന്നലെ 1106 പുതിയ കേസുകളുണ്ടായ ഡൽഹിയിൽ കൊവിഡ് കേസുകൾ 17, 000 കടന്നു.